ആര്യാംബ എന്ന അമ്മയും ശങ്കരാചാര്യർ എന്ന മകനും

നാളെ പുലര്‍ച്ചെ ശങ്കരന്‍ പോവുകയാണ്. അവന്റെ മുറിയില്‍ ഇപ്പോഴും വെളിച്ചമുണ്ട്. ഏകയായ സ്വന്തം മാതാവിനെ ഉപേക്ഷിച്ചു,സന്യാസത്തിന്റെ പടവുകള്‍ കയറാന്‍,നാട് വിട്ടു പോകുന്നതിന്റെ തലേ ദിവസവും ഓലകളുടെ നടുവിലാണോ എട്ടു വയസ്സുകാരനായ തന്റെ മകന്‍ അതോ ഓര്‍മ്മകളുടെ  ഗ്രന്ഥപ്പുരയിലോ ? ആര്യാംബ ജനാല തുറന്നു. സാഗരം പോലെ നീണ്ടു കിടക്കുന്ന പാട ശേഖരങ്ങൾ‍.ദൂരെ തുരുത്ത് പോലെ ചെറു […]


രഥ സപ്തമി

മകരമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥ സപ്തമി ആയി ആചരിക്കുന്നു. അദിതി ദേവി പൂർണ്ണ ഗർഭിണി ആയിരിക്കുന്ന സമയം. ഒരു ദിവസം കശ്യപ മുനിക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോൾ പുറത്താരോ വിളിക്കുന്ന ശബ്ദം കേട്ട്, ക്ഷീണിതയായ ദേവി വളരെ പ്രയാസപെട്ട്, ആഗതനാരാണെന്ന് പുറത്തു വന്ന് നോക്കുമ്പോൾ,  ഒരു ബ്രാഹ്മണൻ ഭക്ഷണത്തിനായി നിൽക്കുന്നതാണ് കണ്ടത്. ഇപ്പോൾ കൊണ്ടുവരാം, ഇരിക്കൂ എന്ന് […]


വൈകുണ്ഠ ഏകാദശി / സ്വര്ഗ്ഗവാതില് ഏകാദശി

ഏകാദശികളില്‍ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ  പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ […]


അന്നദാനം മഹാദാനം.

അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്. കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം […]


ശ്രീ വല്ലഭ ക്ഷേത്രം ,തിരുവല്ല

എന്നും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു മഹാക്ഷേത്രം സുദര്ശന പ്രതിഷ്ടയുള്ളതും മലനാട് തിരുപ്പതികളിലും നൂറ്റിയെട്ട് ദിവ്യദേശങ്ങളിലും ഒരേപോലെ സ്ഥാനമലങ്കരിക്കുന്നതുമായ പ്രസിദ്ധമായ തിരുവല്ല ശ്രീ വല്ലഭക്ഷേത്രം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില് സ്ഥിതിചെയുന്നു. നാലായിരം വര്ഷത്തിനുമേല് പഴക്കമുള്ളക്ഷേത്രത്തില് രണ്ടു പ്രധാന പ്രതിഷ്ടയാണ് ഉള്ളത്. എട്ടു തൃക്കൈകളില് ദിവ്യായുധങ്ങളോട് പടിഞ്ഞാട്ടു ദര്ശനമായിരിക്കുന്ന സുദര്ശനമൂര്ത്തിയെ ഭഗവാന് ശ്രീഹരി സ്വയം […]


അമ്പലപ്പുഴ പാൽപ്പായസ൦

അമ്പലപ്പുഴ പാല്പായസം എന്ന് കേള്ക്കുമ്പോള് തന്നെ നമുക്ക് നാവില് വെള്ളമൂറും.അത്രയ്ക്ക് രുചികരമാണ് ഈ പായസ്സം .ഈ പായസ്സത്തിന്റെ രുചി പലരും അനുഭവിച്ചു കാണുമെന്നു കരുതുന്നു. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ […]


കുറൂരമ്മ(1570–1640 AD)

ഭൂമിയില് ജീവിച്ച ഏറ്റവും ഭാഗ്യമുള്ള 2 സ്ത്രീകള് ആരെന്നു ചോദിച്ചാല് ഞാന് പറയും … ആദ്യത്തേത് യശോദാമ്മ തന്നെ ; പിന്നെ രണ്ടാമത്തേത് ആരെന്ന് സംശയം ഇല്ല്യ കുറൂരമ്മ എന്ന്. പരൂര് എന്ന ഗ്രാമത്തില് AD 1570 ല് ജനിച്ച ഗൌരി. വെങ്ങിലശ്ശേരിയിലെ കുറൂര് ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൌരി “കുറൂരമ്മ”യായി. […]


അന്നപൂര്‍ണ്ണേശ്വരി

ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.? ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ […]


ഹനുമാന് വടമാല

കുട്ടിയായിരിക്കുമ്പോൾ തിരുവില്വാമലയിൽ നിന്നും ഹനുമാന് വടമാല നേദിച്ചതാണെന്ന് പറഞ്ഞ് വട കിട്ടിയപ്പോൾ മുതലുള്ള സംശയാ… ഈ ഹനുമാനും ഉഴുന്നുവടയും തമ്മിലുള്ള ബന്ധമെന്താണെന്ന്…. ഇപ്പോഴാ ബോധ്യായത്..!! ഇത് വായിച്ച് നോക്കൂ നിങ്ങൾക്കും ബോധ്യാകും… ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയെന്തിന് ? ഉഴുന്ന് എന്ന ധാന്യം ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല അതു മാംസ്യ […]


വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്. […]