കൂര്‍മാവതാരo


koormavatharamമത്സ്യം കഴിഞ്ഞാൽ അടുത്തത് കൂര്‍മാവതാരമാണ്….
ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു.
ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തത്.
തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തി.koormavatharam

കൂര്‍മം എന്നത് എപ്പോഴും നാം ക്ഷേത്രങ്ങളിൽ കാണുന്നതാണ്….
കൂര്‍മത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാൽ വളരെ എളുപ്പമായി.
കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂര്‍മത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം.

കൂര്‍മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ എങ്ങനെയിരിക്കും?
ശ്വാസനിയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിനും വേണ്ടത് നമ്മുടെ ഗന്ധ സ്പര്‍ശ രൂപ രസ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കലാണ്. അതായത് ഉൾവലിയണം എന്നര്‍ത്ഥം..
അതാണ് കൂര്‍മാവതാരം..
ഒരു സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്നര്‍ത്ഥം…

 

courtesy :  Adv. Manjula RamMohan

Please like & share: