പൂക്കളം


pookalam1ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ നമ്മള്‍ മലയാളികള്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് പൂക്കളം.
തൃക്കാക്കരയപ്പന് (വാമനമൂര്‍ത്തിക്ക്)എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് നമ്മള്‍ പൂക്കളം ഒരുക്കുന്നത്.

തൃക്കാക്കരവരെ പോയി ദേവനെ ദര്‍ശിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

പൂക്കളമൊരുക്കി മലയാളം ഓണത്തെ വരവേൽക്കുന്നു… .
മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു.

എന്നാല്‍ ഈ പൂക്കളം ഒരുക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്.
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല.
രണ്ടാം ദിവസം രണ്ടിനം പൂവുകൾ; മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു…..
ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌.മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.( പൂക്കളം ഇടുന്നത് ഓരോ സ്ഥലങ്ങളിലും വിത്യാസം ഉണ്ടാകാം).
തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്.

pookalamഒരു കാലത്ത് പറമ്പിലും വേലിപടര്‍പ്പിലും നിറഞ്ഞുനിന്നിരുന്ന ചെമ്പരത്തി,തുമ്പ, മുക്കുറ്റി, കോളാമ്പി, തെച്ചി, കൃഷ്ണകീരിടം എന്നിവ ഇന്ന്‍ കാണാനില്ല.
പനയോലകൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരാവിലെ പൂ പറിക്കാന്‍ പോയിരുന്ന കുട്ടികള്‍…അതൊക്കെ ഇന്ന് തികച്ചും അന്യമായിരിക്കുന്നു!!!

എങ്കിലും ഓണം അന്നും ഇന്നും –എന്നും, മലയാളികളുടെ മനസ്സില്‍ ഉത്സവക്കാലമാണ്…മനസ്സിലെങ്കിലും അതങ്ങനെ നില്‍ക്കട്ടെ….

 

Courtesy :  Adv. Manjula RamMohan

Please like & share: