മഹത് വചനങ്ങള്‍


 

ഈശ്വരാര്‍പ്പണമായി ഫലേച്ചകൂടാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവനെ. താമരയിലെ വെള്ളമെന്നപോലെ പാപം ബാധിക്കുകയില്ല.

  • ശ്രീമത് ഭഗവത്ഗീത

 

കുട്ടികളേ, വളരെ തപശ്ചര്യയും, സാധനയും കൊണ്ട് മനുഷ്യര്‍ സരളഹൃദയരും ഉദാരമനസ്കരും ആയിത്തീരുന്നു. മനസ്സ് സരളമല്ലെങ്കില്‍ ഭഗവാനെ അറിയുവാന്‍ സാധിക്കയില്ല. നിഷ്കപടഭക്തിയുള്ള ഇവര്‍ക്കാണ് ഭഗവാന്‍ തന്‍റെ സ്വരൂപം കാട്ടിക്കൊടുക്കുന്നത്.

  • ശ്രീരാമകൃഷ്ണ പരമഹംസന്‍

 

സന്മാര്‍ഗ്ഗനിഷ്ഠനാകുക, ധീരനകുക, ഹൃദയാലുവാകുക, വിട്ടുവീഴ്ചയില്ലാത്ത സന്മാര്‍ഗ്ഗ നിഷ്ഠ ഒടുങ്ങാത്ത ധൈര്യം – അതാണാവശ്യം. മതതത്വങ്ങളെപ്പറ്റി ചിന്തിച്ച് തലപുണ്ണ്‍ ആക്കേണ്ട. ഭീരുക്കള്‍ മാത്രമേ പാപം ചെയ്യു. ധീരന്മാര്‍ ഒരിക്കലും പാപം ചെയ്യില്ല. ഭേദചിന്തകൂടാതെ എല്ലാവരേയും സ്നേഹിക്കുക .

  • സ്വാമി വിവേകാനന്ദന്‍

 

ഹൃദയശുദ്ധിയിലാണ് യഥാര്‍ത്ഥ  സൌന്ദര്യം സ്ഥിതി ചെയ്യുന്നത്.

  • ഗാന്ധിജി

 

മനുഷ്യന്‍റെ വാക്കും മനസ്സും പ്രവര്‍ത്തിയും എപ്പോഴും ഇണങ്ങിനില്‍ക്കണം

  • രവീന്ദ്രനാഥ ടാഗോര്‍