നരസിംഹം


narasimhamമഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു.

അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം.
ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്.
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി.
ബ്രഹ്മാവിനെ തപസ്സ് ചെയ്ത്, താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
“മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്”

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പല വിധത്തില്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു.
തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു എന്ന് ഐതിഹ്യം.

സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു- വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

ഇതിന്ടെ പൊരുള്‍ എന്താണ്?
മനുഷ്യന്‍ പകുതി മനുഷ്യനും പകുതി മൃഗവും ആയ സ്വരൂപം ആയി മാറുന്നു..
അതായത് തമോഗുണപ്രധാനിയായ രൂപം..
എപ്പോഴും ആദ്യപടിയായി നമുക്ക് മൃഗസ്വരൂപം ആണ്- അതായത് തമോഗുണം..
സംഹാരരൂപിയായ നരസിംഹം എപ്പോഴും തമോരൂപിയായി നിൽക്കുന്നു..
പക്ഷെ അതോടൊപ്പം തന്നെ നല്ല ഗുണവും ഇല്ലെന്നത് നിഷേധിക്കാന്‍ വയ്യ.
ക്രോധം-സ്നേഹം/ ദയ ഇങ്ങിനെ മാറി മാറി വരുന്നു..
അതാണ് പകുതി മനുഷ്യനും പകുതി മൃഗവും..
എപ്പോഴും മനുഷ്യന്റെ സ്വാഭാവികമായ മൃഗസ്വരൂപവും മനുഷ്യസ്വരൂപവും മാറി മാറിവരുന്നത് തന്നെ ആണ് നാം നരസിംഹത്തിൽ കാണുന്നത്….ഇത് നമ്മിലേവരിലും ദൃശ്യമല്ലേ?

ഭക്തന്ടെ വാക്കുകള്‍ സത്യമാക്കാന്‍ ഭഗവാന്‍ ഏതു രൂപവും സ്വീകരിക്കും-ഏതറ്റം വരേയും പോകുമെന്നൊരു സന്ദേശം കൂടിയുണ്ട് ഇതില്‍….