മായയെ അതിജീവിച്ച ബലിചക്രവര്‍ത്തി


വെട്ടിപ്പിടിക്കുന്നതിലല്ല; വിട്ടുകൊടുക്കുന്നതിലാണ് ധന്യതയെന്നു നമുക്ക് കാണിച്ചു തന്ന മഹാബലി ചക്രവര്‍ത്തി….

മൂന്നടി മണ്ണ് യാചിച്ചു വന്ന വടുവായ വാമനമൂര്‍ത്തി, തന്ടെ രണ്ടു കാലടി കൊണ്ട് ലോകങ്ങലെല്ലാം അളന്നുതീര്‍ത്തു.മൂന്നാമത്തെ ചുവട്‌ വക്കാന്‍ ഇടം കാണാത്ത വാമനമൂര്‍ത്തിക്ക് തന്റെ ശിരസ്സു കാണിച്ചു കൊടുത്ത് തന്ടെ ദാനശീലവും ത്യാഗമനോഭാവവും കൈവിടാതെ ഉറച്ചു നിന്ന ബലിചക്രവര്‍ത്തി മായയെ അതിജീവിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളാണ്….
അതാണ് അദ്ദേഹത്തെ ഭഗവാന്‍ കൂടി അംഗീകരിക്കാന്‍ കാരണം.

ബലിയുടെ ആത്മനിവേദനം ശ്രീമദ് ഭാഗവതത്തിലെ അഷ്ടമ സ്കന്ധത്തിലെ 22 ആം അധ്യായത്തില്‍ പറയുന്നുണ്ട്.

“കിമാത്മനാനേന ജഹാതി യോഽന്തതഃ
കിം രിക്ഥഹാരൈഃ സ്വജനാഖ്യദസ്യുഭിഃ
കിം ജായയാ സംസൃതിഹേതുഭൂതയാ
മർത്യസ്യ ഗേഹൈഃ കിമുഹായുഷോ വ്യയഃ”
(ശ്ലോകം – 9)

vamanavatharamവാമനനാൽ ബദ്ധനായ ബലി ആത്മനിവേദനം ചെയ്ത് കൊണ്ട് പറയുന്നു ….മരണത്തിൽ വിട്ട് പിരിയുന്ന ഈ ശരീരം കൊണ്ടു എന്തു ഗുണം?എത്രകാലം രക്ഷിച്ചാലും ഇത് നശിക്കുകതന്നെ ചെയ്യും.സ്വന്തക്കാരെന്നു കരുതുന്നവരെല്ലാം സമ്പത്ത് കൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.ആത്മീയതയുടെ മാർഗത്തിൽ അവരും ശത്രുവായിട്ടിരിക്കുന്നു.അവരൊന്നും ജനിമൃതികളുണ്ടാക്കുന്ന കർമബന്ധനമല്ലാതെ മറെറാന്നും തരുന്നില്ല.ക്ഷണികമായ ജീവിതത്തിൽ ഗൃഹം കൊണ്ടെന്തു നേടാം?ഇപ്പറഞ്ഞവയുമായുളള മമത ആയുസ്സു വെറുതെ കളയലാണ്.
ബന്ധനങ്ങള്‍ മാത്രം നൽകുന്ന ഈ ലൌകികജീവിതം ഈശ്വരാർപണബുദ്ധിയോടെ കർമം ചെയ്യുന്നതിലൂടെ സഫലമാക്കാം.ഈശ്വരാര്‍പ്പണമായി സ്വജീവിതം ധന്യമാക്കുന്നവനാണ് വിവേകി.

അങ്ങനെ, മായയെ അതിജീവച്ചതിനാലാണ്‌ ബലി ജീവിതത്തിലെ ഈ കടുത്ത പ്രതിസന്ധിയിലും പതറാതിരുന്നത്.ഇങ്ങനെ മായയെ അതിജീവിക്കാനുള്ള കഴിവ് നേടാന്‍ നമുക്ക് ഭഗവാന്ടെ അനുഗ്രഹം തന്നെ വേണം….
അതിനായി കണ്ണന്‍ നമ്മളെ ഏവരെയും തുണക്കട്ടെ….

സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

 

Courtesy :  Adv. Manjula RamMohan