ശിവതാണ്ഡവം


shiva-thandavaമഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു.

ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു.
അതു താണ്ഡവ നൃത്തമാണ്.
പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.
വാദ്യോപകരണമായ “ഡമരു”,മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും.
വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്.

ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വിശ്വാസം….
അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു എന്നും നാം വിശ്വസിക്കുന്നു…
അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.