Anushtanangal

ആചാര അനുഷ്ടാനങ്ങൾ


രഥ സപ്തമി

മകരമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥ സപ്തമി ആയി ആചരിക്കുന്നു. അദിതി ദേവി പൂർണ്ണ ഗർഭിണി ആയിരിക്കുന്ന സമയം. ഒരു ദിവസം കശ്യപ മുനിക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോൾ പുറത്താരോ വിളിക്കുന്ന ശബ്ദം കേട്ട്, ക്ഷീണിതയായ ദേവി വളരെ പ്രയാസപെട്ട്, ആഗതനാരാണെന്ന് പുറത്തു വന്ന് നോക്കുമ്പോൾ,  ഒരു ബ്രാഹ്മണൻ ഭക്ഷണത്തിനായി നിൽക്കുന്നതാണ് കണ്ടത്. ഇപ്പോൾ കൊണ്ടുവരാം, ഇരിക്കൂ എന്ന് […]


വൈകുണ്ഠ ഏകാദശി / സ്വര്ഗ്ഗവാതില് ഏകാദശി

ഏകാദശികളില്‍ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ  പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ […]


അന്നദാനം മഹാദാനം.

അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്. കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം […]


ഹനുമാന് വടമാല

കുട്ടിയായിരിക്കുമ്പോൾ തിരുവില്വാമലയിൽ നിന്നും ഹനുമാന് വടമാല നേദിച്ചതാണെന്ന് പറഞ്ഞ് വട കിട്ടിയപ്പോൾ മുതലുള്ള സംശയാ… ഈ ഹനുമാനും ഉഴുന്നുവടയും തമ്മിലുള്ള ബന്ധമെന്താണെന്ന്…. ഇപ്പോഴാ ബോധ്യായത്..!! ഇത് വായിച്ച് നോക്കൂ നിങ്ങൾക്കും ബോധ്യാകും… ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയെന്തിന് ? ഉഴുന്ന് എന്ന ധാന്യം ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല അതു മാംസ്യ […]


വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്. […]


ആറാട്ടുപുഴ പൂരം

തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമം സാംസ്‌കാരിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. തൃശ്ശൂര്‍ ടൗണില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരത്തുള്ള ഈ ചെറു ഗ്രാമത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത ഉത്സവമാണ് ആറാട്ടുപുഴ പൂരം. 3000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. ഈ ഉത്സവകാലത്ത് സമീപ ഗ്രാമങ്ങളിലെ ദേവീ ദേവന്മാര്‍ […]


ആവണി അവിട്ടം

വളരെയധികം സവിശേഷതകളുള്ള ദിനമാണ് ചിങ്ങമാസത്തിലെ (ശ്രാവണമാസത്തിലെ) പൗർണമി അഥവാ ആവണി അവിട്ടം. ഇത് പ്രധാനമായും തമിഴ് ബ്രാഹ്മണരുടെ (പുരുഷന്മാരുടെ) ഉല്‍സവമാണ് . ഋഗ് വേദികളും യജുര്‍ വേദികളുമായ ബ്രാഹ്മണര്‍ ശ്രാവണ പൌര്‍ണമി ദിവസം നാമജപവും പൂണൂല്‍ മാറ്റലും മറ്റും ചെയ്യുമ്പോള്‍ സാമവേദികള്‍ വിനായകചതുര്‍ത്ഥിയ്ക്കാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിന്ടെ പിന്നിലെ ഐതിഹ്യം എന്താണെന്നോ?? പണ്ട് ബ്രഹ്മാവിന് താന്‍ […]


ആറന്മുള വള്ളസദ്യ

ആറന്‍മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ട വഴിപാടായ വള്ളസദ്യ. ദേശദേവനായ പാര്‍ത്ഥസാരഥി അന്നദാനപ്രഭുവാണന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ആറന്‍മുളയിലെ വഴിപാടുകള്‍ പ്രധാനമായും ഭക്ഷണവുമായി ബന്ധപ്പെട്ടുവരുന്നത്. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സര്‍പ്പദോഷപരിഹാരംഎന്നിവയ്ക്കാണ് ഭക്തര്‍ പ്രധാനമായും വഴിപാട് നടത്തുന്നത്..പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങളുടെ മാതൃക അനന്തശായിയായ മഹാവിഷ്ണുവിന്റെ സങ്കല്‍പ്പത്തില്‍ എന്ന വിശ്വാസത്തിലാണ് സര്‍പ്പദോഷ പരിഹാരത്തിനായും വള്ളസദ്യ നടത്തുന്നത്. പള്ളിയോടത്തിന് വഴിപാട് നല്‍കുന്ന ഭക്തന്‍ വഴിപാട് ദിവസം […]


ശിവാലയ ഓട്ടം

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.മഹാഭാരത കഥയുമായി […]


പൂക്കളം

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ നമ്മള്‍ മലയാളികള്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് പൂക്കളം. തൃക്കാക്കരയപ്പന് (വാമനമൂര്‍ത്തിക്ക്)എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് നമ്മള്‍ പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെ പോയി ദേവനെ ദര്‍ശിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം. പൂക്കളമൊരുക്കി മലയാളം […]