Temples

അമ്പലങ്ങൾ


മൃദംഗശൈലേശ്വരി ക്ഷേത്രം

കണ്ണൂര്‍ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിനെക്കുറിച്ച് എത്ര പറഞ്ഞാലും വിശ്വാസികള്‍ക്ക് മതിയാവില്ല. മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ എത്ര അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളും ദേവി നടപ്പാക്കിത്തരുമെന്നാണ് വിശ്വാസം. വാമൊഴിയായി കൈമാറിവന്ന ഐതിഹ്യങ്ങളും കഥകളുമല്ല,നമ്മുടെ ഇടയില്‍ തന്നെ നടന്ന സംഭവങ്ങളാണ് വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ […]


ആവണംകോട് സരസ്വതീ ക്ഷേത്രം

ആദി ശങ്കരാചാര്യ സ്വാമികൾ ആദ്യാക്ഷരം കുറിച്ച, പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാലയങ്ങളിൽ പ്രസിദ്ധമായ സ്വയംഭൂ സരസ്വതീ ക്ഷേത്രമാണ് ആവണംകോട് സരസ്വതീ ക്ഷേത്രം. മിഥുനമാസത്തിലെ പൂയ്യം നാളിലാണ് പരശുരാമൻ ക്ഷേത്രത്തിലെ ശിലയിൽ ദേവീചൈതന്യം കണ്ടെത്തിയതും പ്രതിഷ്ഠ നടത്തിയതും.  നിത്യേന വിദ്യാരംഭം കുറിക്കുവാൻ സാധ്യമായ ഈ സരസ്വതീ സന്നിധിയിൽ ശിലയുടെ ഒരു ഭാഗം മണ്ഡപത്തിന് താഴെ പ്രത്യക്ഷമാണ്. ശിലയുടെ […]


തിരുവൈരാണിക്കുളം ക്ഷേത്രം

എറണാകുളം ജില്ലയിലാണ്‌ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽതിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ […]


Thrikkakkara temple

തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം

ഇന്ത്യയില്‍ #വാമനന്‍ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര ക്ഷേത്രം (തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം). #എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി    ആയ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. #ഐതീഹ്യം ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട് ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ് ഓണസദ്യ ഈ ക്ഷേത്രത്തില്‍ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ […]


കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം

ബി സി എട്ടാം നൂറ്റാണ്ടിൽ പല്ലവ രഥശില്പശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി #ഗുഹാക്ഷേത്രം. #പത്തനംതിട്ട ജില്ലയിലെ #തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. #തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണീ #ക്ഷേത്രം. ഗുഹാക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. 1931 ജൂലൈ 17ലെ റവന്യു ഉത്തരവിൻ പ്രകാരം […]


ശ്രീ കുഴിക്കാട്ടുകാവ്

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരങ്ങളും പണ്ടു ബ്രാഹ്മണവാസ പ്രദേശമായിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്ന് പാലയാനം ചെയ്തവരാണിവര്‍. ഇടപ്പള്ളി മനയിലെ അന്നത്തെ പണ്ഡിതനും പരമസാത്വികനുമായ ബ്രാഹ്മണശ്രേഷ്ഠനും അദേഹത്തിന്‍റെ അനുഗ്രഹത്തോടുകൂടി ഭരണകര്‍ത്താക്കളായിമാറിയ കളത്തില്‍ കര്‍ത്താക്കന്മാരുമാണ് ബ്രാഹ്മണന്‍മാര്‍ക്ക് സ്ഥലം കരമൊഴിവായി അനുവദിച്ചു നല്‍കിയത്. കാവിനോടു ബന്ധപ്പെട്ട 60 സെന്‍റ് സ്ഥലമാണ് […]


ശ്രീ വല്ലഭ ക്ഷേത്രം ,തിരുവല്ല

എന്നും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു മഹാക്ഷേത്രം സുദര്ശന പ്രതിഷ്ടയുള്ളതും മലനാട് തിരുപ്പതികളിലും നൂറ്റിയെട്ട് ദിവ്യദേശങ്ങളിലും ഒരേപോലെ സ്ഥാനമലങ്കരിക്കുന്നതുമായ പ്രസിദ്ധമായ തിരുവല്ല ശ്രീ വല്ലഭക്ഷേത്രം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില് സ്ഥിതിചെയുന്നു. നാലായിരം വര്ഷത്തിനുമേല് പഴക്കമുള്ളക്ഷേത്രത്തില് രണ്ടു പ്രധാന പ്രതിഷ്ടയാണ് ഉള്ളത്. എട്ടു തൃക്കൈകളില് ദിവ്യായുധങ്ങളോട് പടിഞ്ഞാട്ടു ദര്ശനമായിരിക്കുന്ന സുദര്ശനമൂര്ത്തിയെ ഭഗവാന് ശ്രീഹരി സ്വയം […]


അമ്പലപ്പുഴ പാൽപ്പായസ൦

അമ്പലപ്പുഴ പാല്പായസം എന്ന് കേള്ക്കുമ്പോള് തന്നെ നമുക്ക് നാവില് വെള്ളമൂറും.അത്രയ്ക്ക് രുചികരമാണ് ഈ പായസ്സം .ഈ പായസ്സത്തിന്റെ രുചി പലരും അനുഭവിച്ചു കാണുമെന്നു കരുതുന്നു. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ […]


ആറാട്ടുപുഴ പൂരം

തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമം സാംസ്‌കാരിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. തൃശ്ശൂര്‍ ടൗണില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരത്തുള്ള ഈ ചെറു ഗ്രാമത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത ഉത്സവമാണ് ആറാട്ടുപുഴ പൂരം. 3000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. ഈ ഉത്സവകാലത്ത് സമീപ ഗ്രാമങ്ങളിലെ ദേവീ ദേവന്മാര്‍ […]


തിരുവാര്‍പ്പില്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ? കോട്ടയം നഗരത്തില്‍ നിന്നും… 8-കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500-വര്‍ഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വാണരുളുന്ന ചതുര്‍ഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയില്‍ (വാര്‍പ്പില്‍) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും, അത് സ്ഥിതി ചെയ്യുന്ന […]