Temples

അമ്പലങ്ങൾ


ശിവാലയ ഓട്ടം

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.മഹാഭാരത കഥയുമായി […]


പാമ്പുമേക്കാട്ടുമന

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ “പാമ്പു മേക്കാട്” എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു. […]


ദേവി കന്യാകുമാരി…

ഭാരതത്തിന്റെ തെക്കേയറ്റ് സ്ഥിതിചെയ്യുന്ന കന്യാകുമാരി ത്രിവേണീ സംഗമസ്ഥാനം. ദേവികന്യാകുമാരിയുടെ പവിത്രസന്നിധാനം. അവിടേക്ക് ഒരിക്കല്‍ ഒരു പരിവ്രാജകന്‍ എത്തിച്ചേര്‍ന്നു. ഭാരതം മുഴുവന്‍ സഞ്ചരിച്ച് ഒടുവില്‍ ആ യാത്ര ദേവിയുടെ പാദപത്മങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടു. കാലം ഏറെ കഴിഞ്ഞു….. ഭാവനാ കുബേരനായ മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമന്‍നായര്‍, നിത്യകന്യകയെ തേടിയുള്ള തന്റെ നിരന്തര യാത്രയ്ക്കിടയില്‍ അവിടം സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തെ […]


കണ്ണങ്ങാട്ടുഭഗവതി

ഉത്തരകേരളത്തില്‍ ആരാധിച്ചുവരുന്ന ഒരു ഭഗവതി. കണ്ണങ്ങാട്ടുഭഗവതിയെ സംബന്ധിച്ചു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്‌. കണ്ണനെ കാട്ടിയ ഭഗവതി അഥവാ യശോദയില്‍ പിറന്ന യോഗമായയുമായി ഈ ഭഗവതിയെ ബന്ധപ്പെടുത്താറുണ്ട്‌. ഈ ഭഗവതി ശിവാഗ്നിനേത്രസംഭൂതയാണെന്നും ഒരു ഐതിഹ്യമുണ്ട്‌. ശിവന്റെ കണ്ണില്‍ നിന്ന്‌ ഇറങ്ങിയതിനാലാണ്‌ ഈ ഭഗവതിക്ക്‌ കണ്ണങ്ങാട്ടുഭഗവതിയെന്നു പേരുണ്ടായതെന്നും ചിലര്‍ വിശ്വസിക്കുന്നു. ആത്മാഹുതിയിലൂടെ ദേവതയായിത്തീര്‍ന്ന കണ്ണകിയാണ്‌ ഈ ഭഗവതി എന്ന […]


കാരക്കാട് സുബ്രഹ്മണ്യ ക്ഷേത്രം, ഷൊര്‍ണൂര്‍

ഇവിടെ മകരമാസം മുഴുവനും അവില്‍ വഴിപാട് പ്രസിദ്ധമാണ്.ഈ അവില്‍ കഴിച്ചാല്‍ മഹാ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്ന് വിശ്വാസം…. ഇതിന്ടെ പിന്നിലൊരു ഐതിഹ്യമുണ്ട്… ഇത് ഇന്ന് എത്ര പെര്‍ക്കറിയുമെന്നു നിശ്ചയമില്ല്യ…. പണ്ട് വില്വമംഗലം സ്വാമിയാര്‍ ഗുരുവായൂര്‍ ഭജനത്തിനു പോകുന്ന വഴി ഇവിടെ എത്തിയെന്നും ക്ഷേത്രത്തിന്ടെ ആല്‍തറയില്‍ വിശ്രമിച്ചുവെന്നും വിശ്വാസം….. വിശന്നു വലഞ്ഞ സ്വാമിയാര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും […]


കൂടല്‍മാണിക്യം ക്ഷേത്രo.

കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തില്‍ 32 ഗ്രാമങ്ങളായിട്ടാണ് ബ്രാഹ്മണര്‍ താമസമാരംഭിച്ചത്. അതില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപിനിമഹര്‍ഷി യാഗം ചെയ്ത് ഇവിടം പുണ്യഭൂമിയാക്കിത്തീര്‍ത്തു. പിന്നീട് അവിടെ സ്ഥാപിച്ച യജ്ഞദേവന്‍റെ ക്ഷേത്രം ജൈന-ബൗദ്ധമതവും നമ്പൂതിരിമാരും, […]


ധന്വന്തരി

ശ്രീ മഹാ വിഷ്ണുവിന്റെ അവതാരവും ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. (കേരളത്തില്‍ ആയുര്‍വേദ ചികിത്സക്ക് പേരുകേട്ട കൊട്ടക്കലുള്ള ധന്വന്തരി ക്ഷേത്രം വളരെ പ്രസിദ്ധമാണ്….തൃശൂര്‍ ജില്ലയിലെ പെരിങ്ങാവിലെയും നെല്ലുവായയിലെയും ധന്വന്തരി ക്ഷേത്രത്തോടൊപ്പം, കണ്ണൂര്‍ – ചിറക്കലും തോട്ടുവായിലും,മാവേലിക്കരയിലും ഉള്ള ധന്വന്തരിക്ഷേത്രങ്ങളും കേരളത്തില്‍ പ്രസിദ്ധമാണ് ) ദിവ്യാമൃതിന്റെ നിര്‍മ്മിതിക്കുസഹായിച്ച “കൂര്‍മ്മാവതാരം” കഴിഞ്ഞ്, ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ “ധന്വന്തരിമുനി” […]


കുടജാദ്രി & ശങ്കരപീഠം

കുടജാദ്രിയിൽ ദേവി സാനിദ്ധ്യം മനസ്സിലാക്കിയ ശ്രീ ശങ്കരൻ കുടജാദ്രി ശൃംഗത്തിൽ ഇവിടെയിരുന്നാണ് തപസ്സനുഷ്ടിച്ചത് എന്നാണ് പറയപ്പെടുന്നത്…. സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി […]


ഗുരുവായൂർ ക്ഷേത്ര ചരിത്രം .

ഗുരുവായൂർ ക്ഷേത്രത്തിന് അയ്യായിരം വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നെന്നും, പിന്നീട് ബുദ്ധ ക്ഷേത്രമായും മാറിയെന്നും കേൾക്കുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി പതിനാലാം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്, ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. വില്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നത് […]