പൂക്കളം

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ നമ്മള്‍ മലയാളികള്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് പൂക്കളം. തൃക്കാക്കരയപ്പന് (വാമനമൂര്‍ത്തിക്ക്)എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് നമ്മള്‍ പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെ പോയി ദേവനെ ദര്‍ശിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം. പൂക്കളമൊരുക്കി മലയാളം […]


മഹാബലി

ഓണമെന്നു പറഞ്ഞാല്‍ പത്രങ്ങളിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും കാണുന്ന പോലെത്തന്നെ ആദ്യം ഓര്‍മ വരുന്നത് മഹാബലിയെയാണ്… (കുടവയറൊക്കെയായി പട്ടക്കുട പിടിച്ച്…… ഇത്ര ഉത്തമനായൊരു രാജാവിനെ എന്തിനാണ് ഇങ്ങനെ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന് അറിയില്ല്യ!!!സ്വര്‍ണ്ണക്കുട പിടിക്കാന്‍ തക്ക ആസ്തിയുള്ള ആളെ….) നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ രാജാവാണ്‌ മഹാബലി. മാവേലി എന്നും കേരളീയർ വിളിക്കുന്നു. എന്നാല്‍ ആരാണ് […]


ഗണേശന്ടെ കൊമ്പ്.

ഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തിലെത്തി . എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു. അവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി/ അടിപിടിയായി…. ഗണപതി തന്‍റെ തുമ്പിക്കൈ കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ […]


മഹാ ഗണപതി

നമുക്കെല്ലാം അറിയാം — പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് മഹാ ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട് മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. എന്നാല്‍ രണ്ടു കൊമ്പുള്ളതില്‍ ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു…. […]


പൂക്കളവും മാതേവരും

മണ്ണുകൊണ്ട്‌ വൃത്താകൃതിയിലുള്ള തട്ടുകളായാണ്‌ പൂക്കളം ഒരുക്കേണ്ടത്‌. ചിട്ടപ്രകാരം പൂവിടാനായി,മുകളിലേക്കായി പത്ത്‌ തട്ടുകള്‍ വേണം. ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ്‌ വിശ്വാസം ഒന്നാം തട്ടില്‍ മഹാവിഷ്‌ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്‌ടദിക്‌പാലകര്‍, നാലാമത്തേതില്‍ ഗുരുക്കള്‍, അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങള്‍, ആറാമത്തേതില്‍ സുബ്രഹ്‌മണ്യന്‍, ഏഴാമത്തേതില്‍ ബ്രഹ്‌മാവ്‌, എട്ടാമത്തേതില്‍ ശിവന്‍ ഒമ്പതാമത്തേതില്‍ ദേവി, പത്താമത്തേതില്‍ ഗണപതി എന്നിങ്ങനെ (ഇതില്‍ ചില […]


സൗന്ദര്യലഹരി

ശ്രീ ശങ്കരനെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌.അറിയുമോ അത്?? ഇല്ലെങ്കില്‍ പങ്കു വയ്ക്കാം… കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ ശ്രീ ശങ്കരനു ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ […]


ഭർത്തൃഹരി

ഭർത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു. പിന്നീടു വിരക്തനും സന്യാസിയുമായിത്തീർന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേൾവിയുണ്ട്.അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീർന്നതിന് ഒരു കാരണവും ചിലർ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു. ഒരു ദിവസം ഒരു യോഗീശ്വരൻ ഭർത്തൃഹരിയുടെ ഗൃഹത്തിൽ വന്നു. ആ യോഗി […]


വൈശാഖ മാസം

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന വൈശാഖപുണ്യമാസം ആരംഭിച്ചിരിക്കുന്നു. ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. വൈശാഖത്തില്‍ […]


പാമ്പുമേക്കാട്ടുമന

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ “പാമ്പു മേക്കാട്” എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു. […]


വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം വിഷുവിന് കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. പണ്ട്, നമ്മള്‍ കൂട്ട് കുടുംബവ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്ന കാലത്ത്;സ്വത്തിന്‍റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്‍റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇന്നാകട്ടെ, മുത്തശ്ശനോ അച്ഛനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം […]