രഥ സപ്തമി


മകരമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥ സപ്തമി ആയി ആചരിക്കുന്നു.

അദിതി ദേവി പൂർണ്ണ ഗർഭിണി ആയിരിക്കുന്ന സമയം. ഒരു ദിവസം കശ്യപ മുനിക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോൾ പുറത്താരോ വിളിക്കുന്ന ശബ്ദം കേട്ട്, ക്ഷീണിതയായ ദേവി വളരെ പ്രയാസപെട്ട്, ആഗതനാരാണെന്ന് പുറത്തു വന്ന് നോക്കുമ്പോൾ,  ഒരു ബ്രാഹ്മണൻ ഭക്ഷണത്തിനായി നിൽക്കുന്നതാണ് കണ്ടത്. ഇപ്പോൾ കൊണ്ടുവരാം, ഇരിക്കൂ എന്ന് പറഞ്ഞ് അകത്തു വന്ന് ഭർത്താവിന് നൽകിയ ശേഷം അതിഥിക്ക് നൽകാൻ വിഭവങ്ങളുമായെത്തി. തീരെ അവശയായതിനാൽ കുറെ സമയമെടുത്തു. ഇതിൽ കുപിതനായ ബ്രാഹ്മണൻ, നിന്റ ഗർഭത്തിൽ വളരുന്ന കുട്ടി മരിച്ചു പോകുമെന്ന് ശപിച്ചു. ഭയവിഹ്വല യായ അദിതീ ദേവി ഭർത്താവിനെ വിവരങ്ങൾ ധരിപ്പിച്ചു. കശ്യപമഹർഷി ദേവിയെ ആശ്വസിപ്പിച്ചു. “നിൻറ നിസ്സഹായാവസ്ഥ മനസ്സിലാക്കാതെ, ശപിച്ചതിനാൽ അത് ഏൽക്കില്ലെന്നും, മൃത്യു ഇല്ലാത്ത ലോകത്തിൽ നിന്നും മരണമില്ലാത്ത അതി തേജസ്വിയായ പുത്രനാണ് നമുക്ക് ജനിക്കുവാൻ പോകുന്നതെന്നു” പറഞ്ഞു കൊണ്ട് ആശ്വസിപ്പിച്ചു. അങ്ങിനെ മകരമാസ ശുക്ല പക്ഷതിഥി നാളിൽ സൂര്യദേവൻ ഉത്ഭവിച്ചു. അതിനാൽ ഈ ദിവസം സൂര്യ ജയന്തി എന്നും അറിയപ്പെടുന്നു. ശുക്ലപക്ഷ പ്രഥമ മുതൽ പൗർണമി വരെയും കൃഷ്ണപക്ഷ പ്രഥമ മുതൽ അമാവാസി വരേയുമുള്ള ദിവസങ്ങളിൽ മദ്ധ്യഭാഗത്തു വരുന്നതിനാൽ സപ്തമി തിഥിക്ക് പ്രാധാന്യമർഹിക്കുന്നു. അന്ന് വൃതം എടുക്കുന്നവർക്കും സർവ്വ രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

Please like & share: