ഐതിഹ്യമാല


ഐതിഹ്യമാല/പ്രസ്താവന

മലയാളഭാഷയുടെ പരിഷ്കാരാഭിവൃദ്ധികൾക്കായി സർവ്വാത്മനാ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാനും ‘മലയാളമനോരമ’ പത്രം, ‘ഭാഷാപോഷിണി’ മാസിക എന്നിവയുടെ നിർമ്മാതാവുമായ പരേതനായ കെ. ഐ. വർഗീസുമാപ്പിള അവർകൾ കോട്ടയത്തു വന്നു സ്ഥിരതാമസം തുടങ്ങിയ കാലം മുതൽ ആജീവനാന്തം അദ്ദേഹം ഭാഷാവിഷയമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളെല്ലാം എന്നെക്കൂടി ഒരു ഭാഗഭാക്കാക്കിവെച്ചുകൊണ്ടാണ് ഇരുന്നിരുന്നതെന്നുള്ള വാസ്തവം അദ്ദേഹത്തെയും എന്നെയും‌പറ്റി അറിവുള്ളവർക്കൊക്കെ അറിയാവുന്നതാണ്. ഞങ്ങൾ രണ്ടുപേരുംകൂടി മനോരമ ആപ്പീസിലിരുന്നു […]