നാവോറ് പാടൽ (പുള്ളുവൻ പാട്ട് )


navoru padalപണ്ട് തറവാടുകളിൽ കുട്ടികൾക്ക് “നാവോറ് പാടൽ” എന്നൊരു പതിവുണ്ടായിരുന്നു …പുള്ളുവൻ സമുദായത്തിൽപ്പെട്ട ദമ്പതിമാർ വീട്ടിൽ വന്ന് നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു ഇത് .

ചെറിയ കുട്ടികൾക്കുണ്ടാവുന്ന ദൃഷ്ട്ടി ദോഷം മാറിക്കിട്ടും എന്നാണ് ഇതിനു പിന്നിലെ വിശ്വാസം ….

“ശ്രീ മഹാ ദേവൻ തന്ടെ …

ശ്രീ പുള്ളോർക്കുടം തന്നിൽ …

ഓമന ഉണ്ണീടെ ….നാവോറു പാടുന്നു ..

അമ്മക്ക് കണ്ണാണ് ;അച്ഛന് മുത്താണ് ..

മുത്തശ്ശി അമ്മക്കോ ..കണ്ണിനു കണ്ണാണ് ”

ഭാരതീയ പുരാണങ്ങളില്‍ കേരളത്തെ അഹിഭൂമി എന്നാണ്‌ വിളിച്ചുകാണുന്നത്‌. (പാമ്പുകളുടെ വാസസ്ഥാനം എന്നര്‍ത്ഥം.)

Pulluvan_Pattu“സര്‍പ്പാധി വാസത്തിനു യോഗ്യമാമ്മാ-

റിപ്പാരിടം പണ്ട്‌ പെരുത്തുകാലം

മുല്‍പ്പാടു വള്ളിച്ചെടി മാരമങ്ങള്‍

നില്‍പ്പായ്‌ നെടുങ്കാടുപിടിച്ചിരുന്നു”

എന്ന്‌ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ വര്‍ണിക്കുന്നു.

സഹ്യാദ്രി എന്ന പേരുപോലും ഇങ്ങനെ ഉണ്ടായതാണത്രെ.

(സ അഹി അദ്രി അതാണത്രെ സഹ്യാദ്രി- പാമ്പുകളുടെ പര്‍വ്വതം എന്നര്‍ത്ഥം.)

ഈ സര്‍പ്പാധിവാസത്തിന്റെ അനാദിയായ ഭൂതകാലമാണത്രെ പുള്ളുവര്‍ എന്ന ജനവിഭാഗത്തിന്റെയും പുള്ളുവന്‍പാട്ട്‌ എന്ന സര്‍പ്പപ്പാട്ടിന്റെയും ഉല്‍പ്പത്തിക്കുപിന്നില്‍.