ആവണി അവിട്ടം


avani-avittamവളരെയധികം സവിശേഷതകളുള്ള ദിനമാണ് ചിങ്ങമാസത്തിലെ
(ശ്രാവണമാസത്തിലെ) പൗർണമി അഥവാ ആവണി അവിട്ടം.
ഇത് പ്രധാനമായും തമിഴ് ബ്രാഹ്മണരുടെ (പുരുഷന്മാരുടെ) ഉല്‍സവമാണ് .
ഋഗ് വേദികളും യജുര്‍ വേദികളുമായ ബ്രാഹ്മണര്‍ ശ്രാവണ പൌര്‍ണമി ദിവസം നാമജപവും പൂണൂല്‍ മാറ്റലും മറ്റും ചെയ്യുമ്പോള്‍ സാമവേദികള്‍ വിനായകചതുര്‍ത്ഥിയ്ക്കാണ് ഇതൊക്കെ ചെയ്യുന്നത്.

ഇതിന്ടെ പിന്നിലെ ഐതിഹ്യം എന്താണെന്നോ??
പണ്ട് ബ്രഹ്മാവിന് താന്‍ വേദങ്ങളുടെ സൂക്ഷിപ്പുകാരനാണെന്ന് വല്ല്യ അഹന്തയുണ്ടായത്രെ. ആ അഹന്ത അടക്കാന്‍ വിഷ്ണു രണ്ട് അസുരന്മാരെ പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ് വിഷ്ണുവിന്‍റെ സഹായം തേടിയപ്പോള്‍ വിഷ്ണു ഹയഗ്രീവനായി അവതാരം കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു എന്നാണ് വിശ്വാസം. അങ്ങനെ ആവണി അവിട്ടം ഹയഗ്രീവ ഉത്പത്തി ദിനമായും അറിയപ്പെടുന്നു.

പുരുഷന്മാര്‍ രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി സന്ധ്യാവന്ദനവും കാമമൃത്യുജപവും ബ്രഹ്മ യജ്ഞവും ദേവയജ്ഞവും പിതൃയജ്ഞവും മഹാസങ്കല്‍പവുമൊക്കെ അനുഷ്ഠിക്കുന്നു. അതിനുശേഷം കുളിച്ച് പൂണൂല്‍ മാറ്റിയശേഷം കാണ്ഡ ഋഷീ തര്‍പ്പണവും ഹോമവും ചെയ്യുന്നു.

ഇതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ പുരുഷന്മാരെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവണി അവിട്ടം .
( പിന്നെ ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം, ചോറ്, പലതരം കറികള്‍, പായസം ഒക്കെയായി വിഭവസമൃദ്ധമായ ഭക്ഷണവും ആവാം ട്ടോ…..)

*ഇന്നേ ദിവസം തന്നെയാണ് “രക്ഷാബന്ധൻ” അഥവാ ‘രാഖി’

ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന മറ്റൊരു ആഘോഷം.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്.
ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി എന്നുമാണ്…..ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവത്തിന് ആരംഭമായി.

raksha-bandhan-rakhi-festivalപിന്നീടെപ്പോളോ സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. ഇന്ന് ഇതൊന്നും അറിയാതെയുള്ള ആഘോഷം മൂത്തുമൂത്ത്, എല്ലാം ഒരു തരം ഗോഷ്ടി ആയിട്ടുണ്ട്‌ …