Persons

വ്യക്തികൾ


പദ്മപാദർ

ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ. സനന്ദനൻ എന്ന് ആ സന്യാസിയുടെ നാമം പദ്മപാദർ എന്നായതെങ്ങനെ എന്നറിയുമോ…. *ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ ആ ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ, പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും […]


ആര്യാംബ എന്ന അമ്മയും ശങ്കരാചാര്യർ എന്ന മകനും

നാളെ പുലര്‍ച്ചെ ശങ്കരന്‍ പോവുകയാണ്. അവന്റെ മുറിയില്‍ ഇപ്പോഴും വെളിച്ചമുണ്ട്. ഏകയായ സ്വന്തം മാതാവിനെ ഉപേക്ഷിച്ചു,സന്യാസത്തിന്റെ പടവുകള്‍ കയറാന്‍,നാട് വിട്ടു പോകുന്നതിന്റെ തലേ ദിവസവും ഓലകളുടെ നടുവിലാണോ എട്ടു വയസ്സുകാരനായ തന്റെ മകന്‍ അതോ ഓര്‍മ്മകളുടെ  ഗ്രന്ഥപ്പുരയിലോ ? ആര്യാംബ ജനാല തുറന്നു. സാഗരം പോലെ നീണ്ടു കിടക്കുന്ന പാട ശേഖരങ്ങൾ‍.ദൂരെ തുരുത്ത് പോലെ ചെറു […]


രഥ സപ്തമി

മകരമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥ സപ്തമി ആയി ആചരിക്കുന്നു. അദിതി ദേവി പൂർണ്ണ ഗർഭിണി ആയിരിക്കുന്ന സമയം. ഒരു ദിവസം കശ്യപ മുനിക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോൾ പുറത്താരോ വിളിക്കുന്ന ശബ്ദം കേട്ട്, ക്ഷീണിതയായ ദേവി വളരെ പ്രയാസപെട്ട്, ആഗതനാരാണെന്ന് പുറത്തു വന്ന് നോക്കുമ്പോൾ,  ഒരു ബ്രാഹ്മണൻ ഭക്ഷണത്തിനായി നിൽക്കുന്നതാണ് കണ്ടത്. ഇപ്പോൾ കൊണ്ടുവരാം, ഇരിക്കൂ എന്ന് […]


കുറൂരമ്മ(1570–1640 AD)

ഭൂമിയില് ജീവിച്ച ഏറ്റവും ഭാഗ്യമുള്ള 2 സ്ത്രീകള് ആരെന്നു ചോദിച്ചാല് ഞാന് പറയും … ആദ്യത്തേത് യശോദാമ്മ തന്നെ ; പിന്നെ രണ്ടാമത്തേത് ആരെന്ന് സംശയം ഇല്ല്യ കുറൂരമ്മ എന്ന്. പരൂര് എന്ന ഗ്രാമത്തില് AD 1570 ല് ജനിച്ച ഗൌരി. വെങ്ങിലശ്ശേരിയിലെ കുറൂര് ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൌരി “കുറൂരമ്മ”യായി. […]


അന്നപൂര്‍ണ്ണേശ്വരി

ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.? ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ […]


അര്ജുുനന്റെ പത്ത് നാമങ്ങള്‍

പണ്ട്,കുട്ടിക്കാലത്ത് …പേടിസ്വപ്നം കണ്ടാലോ മറ്റെന്തെങ്കിലും ഭയം ഉണ്ടായാലോ മുത്തശ്ശിമാര്‍ പറയുമായിരുന്നു –അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി എന്ന്. “അര്‍ജുനന്‍,ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും  വിശ്രുതമായ പേര്‍ പിന്നെ കിരീടിയും  ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും  ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ  നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം” പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ […]


വിളക്കുതിരിയില (അഗ്നിയില )

നിലവിളക്കില്‍ കത്തുന്ന ഈ തിരി സാധാരണതിരിയല്ല. ഇത് അഗ്‌നിയില… ഒരു കാലത്ത് ഹൈന്ദവഗൃഹങ്ങളിലും മറ്റും നിലവിളക്കുകള്‍ പ്രകാശം ചൊരിഞ്ഞത് ഈ ‘വിളക്കുതിരിയില’ വഴിയാണ്. കാലക്രമേണ അന്യം നിന്നുപോയ ഈ അപൂര്‍വ സസ്യം വടകരയില്‍ നടക്കുന്ന ഹരിതാമൃതം പ്രദര്‍ശനത്തില്‍ പ്രകാശം പകരുകയാണ്. ഇല ചൊരിയുന്ന പ്രകാശം കാഴ്ചക്കാരിലും വിസ്മയം തീര്‍ക്കുന്നു. വൈദ്യന്‍ മടിക്കൈ ഹംസയുടെ ശേഖരത്തിലുള്ളതാണ് വിളക്കുതിരിയില. […]


മഹാബലി

ഓണമെന്നു പറഞ്ഞാല്‍ പത്രങ്ങളിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും കാണുന്ന പോലെത്തന്നെ ആദ്യം ഓര്‍മ വരുന്നത് മഹാബലിയെയാണ്… (കുടവയറൊക്കെയായി പട്ടക്കുട പിടിച്ച്…… ഇത്ര ഉത്തമനായൊരു രാജാവിനെ എന്തിനാണ് ഇങ്ങനെ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന് അറിയില്ല്യ!!!സ്വര്‍ണ്ണക്കുട പിടിക്കാന്‍ തക്ക ആസ്തിയുള്ള ആളെ….) നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ രാജാവാണ്‌ മഹാബലി. മാവേലി എന്നും കേരളീയർ വിളിക്കുന്നു. എന്നാല്‍ ആരാണ് […]


സൗന്ദര്യലഹരി

ശ്രീ ശങ്കരനെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌.അറിയുമോ അത്?? ഇല്ലെങ്കില്‍ പങ്കു വയ്ക്കാം… കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ ശ്രീ ശങ്കരനു ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ […]


ധന്വന്തരി

ശ്രീ മഹാ വിഷ്ണുവിന്റെ അവതാരവും ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. (കേരളത്തില്‍ ആയുര്‍വേദ ചികിത്സക്ക് പേരുകേട്ട കൊട്ടക്കലുള്ള ധന്വന്തരി ക്ഷേത്രം വളരെ പ്രസിദ്ധമാണ്….തൃശൂര്‍ ജില്ലയിലെ പെരിങ്ങാവിലെയും നെല്ലുവായയിലെയും ധന്വന്തരി ക്ഷേത്രത്തോടൊപ്പം, കണ്ണൂര്‍ – ചിറക്കലും തോട്ടുവായിലും,മാവേലിക്കരയിലും ഉള്ള ധന്വന്തരിക്ഷേത്രങ്ങളും കേരളത്തില്‍ പ്രസിദ്ധമാണ് ) ദിവ്യാമൃതിന്റെ നിര്‍മ്മിതിക്കുസഹായിച്ച “കൂര്‍മ്മാവതാരം” കഴിഞ്ഞ്, ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ “ധന്വന്തരിമുനി” […]