About Us


തായ് വഴികളിലൂടെ തലമുറകള്‍ കൈമാറിയ വിശ്വാസ പേടകത്തില്‍ സങ്കല്പങ്ങളിലുപരി ശാസ്ത്രീയതയും പ്രായോഗികതയും ഒളിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പാശ്ചാത്യരും അംഗീകരിച്ചിരിക്കുന്നു. എന്തും വൈദേശികര്‍ സ്വീകരിച്ചാല്‍ സ്വീകരിക്കാമെന്ന നിലപാടില്‍ നില്‍ക്കുന്നത് കൊണ്ടും ആവാം ഇപ്പോള്‍ ഭാരതീയരും നമ്മുടെ പഴയ സംസ്കാരവും ഐതിഹ്യവും ഇപ്പോള്‍ വളരെ കൂടുതലായി തേടി നടക്കുന്നും അംഗീകരിക്കുന്നും സ്വീകരിക്കുന്നും ഉണ്ട്. അവിടെയാണ് ഐതിഹ്യം എന്ന ഈ വെബ്സൈറ്റ് പ്രസക്തമാകുന്നത്.

കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നും ഇല്ല ഈ വെബ്സൈറ്റ് തിരിച്ചറിവിന്‍റെതാണ്. നാം തന്നെ കേട്ടുപോന്നതും, സങ്കല്പിച്ചു പോന്നതും, അനുഷ്ടിച്ചു പോരുന്നതും ആയ പുരാണവും പരമ്പരാഗതവും ആയ ഐതിഹ്യങ്ങളെയും അനുഷ്ഠാനങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ഇവിടെ ചെയ്യുന്നത്. ഇതില്‍ ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാന്‍ ഒന്നുമില്ല പലപല ഗ്രന്ഥങ്ങളും, പൂജനീയരായ പല മഹത് വ്യക്തികളുടെയും പുസ്തകങ്ങളും ഞങ്ങള്‍ ഇവിടെ പുനരാവിഷ്കരിക്കുകയാണ് പുതു തലമുറക്കു വേണ്ടി ഈ വെബ്സൈറ്റ് ഇവിടെ സമര്‍പ്പിക്കുകയാണ് എല്ലാവരും പൂര്‍ണമനസ്സോടെ ഇരു കൈകളും നീട്ടി സ്വീകരിക്കും എന്ന വിശ്വാസത്തോടെ.