വിഷുക്കണി

നമ്മുടെ പഴയ രീതിയില്‍ “കണി” ഒരുക്കാന്‍ പുത്തന്‍ തലമുറയ്ക്ക് അറിയുമോ എന്തോ?? കണ്ണും പൊത്തി “വിഷുക്കണി” ഒരുക്കിയത് കണ്ടു; കൈനീട്ടം വാങ്ങിയ, ആ മാധുര്യമേറിയ ബാല്യത്തില്‍ ആ ഉരുളിയില്‍ എന്തെല്ലാം ഉണ്ടായിരുന്നെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതെങ്കിലും ശ്രദ്ധിക്കൂ…. വെള്ളോട്ടുരുളിയിലാണ് കണിവയ്ക്കേണ്ടത്. (ഉരുളി ഇല്ലെങ്കില്‍ ഓടിന്ടെ തളികയിലാവാം) സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് വിഷുക്കണിക്കുള്ള […]


വിഷുച്ചിന്തകൾ

രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ്‌ കണിയെന്ന്‌ പറയുന്നത്‌. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസാരംഭ ദിനത്തില്‍ (അതായത്‌ സൂര്യ സംക്രമദിനത്തില്‍) കണികണ്ടാല്‍ ആ മാസവും, വിഷുവിന്‌ കണികണ്ടാല്‍ ഒരുവര്‍ഷക്കാലവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. നിത്യേന കണി ഒരുക്കി അത്‌ കാണുന്നത്‌ […]


അക്ഷയതൃതീയ

പുണ്യം നിറഞ്ഞ വൈശാഖ മാസത്തിന് ആരംഭമായി… വൈശാഖമാസത്തിലെ വിശേഷദിവസങ്ങളില്‍ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ് “അക്ഷയതൃതീയ” ; വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു “അക്ഷയ തൃതീയ” എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു…. എന്നാല്‍ ഇതിനെ പറ്റി ശരിയായ […]


ദേവി കന്യാകുമാരി…

ഭാരതത്തിന്റെ തെക്കേയറ്റ് സ്ഥിതിചെയ്യുന്ന കന്യാകുമാരി ത്രിവേണീ സംഗമസ്ഥാനം. ദേവികന്യാകുമാരിയുടെ പവിത്രസന്നിധാനം. അവിടേക്ക് ഒരിക്കല്‍ ഒരു പരിവ്രാജകന്‍ എത്തിച്ചേര്‍ന്നു. ഭാരതം മുഴുവന്‍ സഞ്ചരിച്ച് ഒടുവില്‍ ആ യാത്ര ദേവിയുടെ പാദപത്മങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടു. കാലം ഏറെ കഴിഞ്ഞു….. ഭാവനാ കുബേരനായ മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമന്‍നായര്‍, നിത്യകന്യകയെ തേടിയുള്ള തന്റെ നിരന്തര യാത്രയ്ക്കിടയില്‍ അവിടം സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തെ […]


പതിനെട്ട് പുരാണങ്ങൾ

18 പുരാണങ്ങളെ ഓർമ്മിക്കാൻ ശ്രീമദ് ദേവീഭാഗവതത്തിൽ നിന്നും ഒരു ശ്ളോകം (പ്രഥമ സ്കന്ധത്തിൽ മൂന്നാം അദ്ധ്യായത്തിൽ 2 -ആമത് ശ്ളോകം ) ”മ” ദ്വയം ”ഭ” ദ്വയം ചൈവ ”ബ” ത്രയം ”വ” ചതുഷ്ടയം ‘അ’ ‘നാ”പ’ ‘ലിം”ഗ”കു”സ്കാ’ നി പുരാണാനി പൃഥക് പൃഥക് മദ്വയം=മൽസ്യ മാർക്കാണ്ഡയങ്ങൾ ഭ ദ്വയം-ഭവിഷ്യ,ഭാഗവത പുരാണങ്ങൾ ബ ത്രയം= ബ്രഹ്മം,ബ്രഹ്മാണ്ഡം,ബ്രഹ്മവൈവർത്തം […]


മഹാഭാഷ്യം

അനന്താംശജാതനായ സാക്ഷാൽ പതജ്ഞലിമഹർ‌ഷി വ്യാകരണമഹാഭാ‌ഷ്യമുണ്ടാക്കി തന്റെ ആയിരം ശി‌ഷ്യന്മാരെയും അടുക്കലിരുത്തി പറഞ്ഞു കൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചു കൊണ്ടിരിക്കുമ്പോൾ ആ ശി‌ഷ്യൻമാരിൽ ഒരാൾ അനുവാദം കൂടാതെ എണീറ്റു പാഠശാലയിൽ നിന്നും പുറത്തേക്കു പോയി. ശി‌ഷ്യന്റെ ഈ ദുസ്സ്വാതന്ത്ര്യപ്രവൃത്തി മഹർ‌ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പെട്ടെന്നു കോപാഗ്നി ജ്വലിച്ചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകൾ മിഴിച്ചു ഒന്നു […]


നരസിംഹം

മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത്, താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി. “മനുഷ്യനോ […]


കണ്ണങ്ങാട്ടുഭഗവതി

ഉത്തരകേരളത്തില്‍ ആരാധിച്ചുവരുന്ന ഒരു ഭഗവതി. കണ്ണങ്ങാട്ടുഭഗവതിയെ സംബന്ധിച്ചു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്‌. കണ്ണനെ കാട്ടിയ ഭഗവതി അഥവാ യശോദയില്‍ പിറന്ന യോഗമായയുമായി ഈ ഭഗവതിയെ ബന്ധപ്പെടുത്താറുണ്ട്‌. ഈ ഭഗവതി ശിവാഗ്നിനേത്രസംഭൂതയാണെന്നും ഒരു ഐതിഹ്യമുണ്ട്‌. ശിവന്റെ കണ്ണില്‍ നിന്ന്‌ ഇറങ്ങിയതിനാലാണ്‌ ഈ ഭഗവതിക്ക്‌ കണ്ണങ്ങാട്ടുഭഗവതിയെന്നു പേരുണ്ടായതെന്നും ചിലര്‍ വിശ്വസിക്കുന്നു. ആത്മാഹുതിയിലൂടെ ദേവതയായിത്തീര്‍ന്ന കണ്ണകിയാണ്‌ ഈ ഭഗവതി എന്ന […]


ശിവരാത്രി വ്രതം

ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍ സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു […]


കാരക്കാട് സുബ്രഹ്മണ്യ ക്ഷേത്രം, ഷൊര്‍ണൂര്‍

ഇവിടെ മകരമാസം മുഴുവനും അവില്‍ വഴിപാട് പ്രസിദ്ധമാണ്.ഈ അവില്‍ കഴിച്ചാല്‍ മഹാ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്ന് വിശ്വാസം…. ഇതിന്ടെ പിന്നിലൊരു ഐതിഹ്യമുണ്ട്… ഇത് ഇന്ന് എത്ര പെര്‍ക്കറിയുമെന്നു നിശ്ചയമില്ല്യ…. പണ്ട് വില്വമംഗലം സ്വാമിയാര്‍ ഗുരുവായൂര്‍ ഭജനത്തിനു പോകുന്ന വഴി ഇവിടെ എത്തിയെന്നും ക്ഷേത്രത്തിന്ടെ ആല്‍തറയില്‍ വിശ്രമിച്ചുവെന്നും വിശ്വാസം….. വിശന്നു വലഞ്ഞ സ്വാമിയാര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും […]